യു.പിയിൽ വീണ്ടും കൂട്ടബലാത്സംഗത്തിനിരയായി ദലിത്​ പെൺകുട്ടി കൊല്ലപ്പെട്ടു

ലഖ്​നോ: ഹഥ്​രസ്​ സംഭവത്തി​െൻറ ഞെട്ടൽ മാറും മുമ്പ്​ യു.പിയിൽ വീണ്ടും കൂട്ടബലാത്സംഗത്തിനിരയായി ദലിത്​ പെൺകുട്ടി കൊല്ലപ്പെട്ടു. ബൽറാംപൂർ ജില്ലയിലാണ്​ 22കാരിയായ ദലിത്​ യുവതി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്​. സംഭവത്തിൽ രണ്ട്​ പേർ അറസ്​റ്റിലായതായി പൊലീസ്​ സൂപ്രണ്ട്​ ദേവ്​ രഞ്​ജൻ വർമ്മ പറഞ്ഞു.

ജോലി സ്ഥലത്ത്​ നിന്ന്​ മടങ്ങിയെത്താൻ വൈകിയതിനെ തുടർന്നാണ്​ കുടുംബാംഗങ്ങൾ പെൺകുട്ടിയുടെ കാണിനില്ലെന്ന പരാതി നൽകിയത്​. പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ അവശനിലയിൽ ഓ​ട്ടോറിക്ഷയിൽ പെൺകുട്ടി വീട്ടിലെത്തി. തുടർന്ന്​ ഇവരെ ആശുപത്രിയിലേക്ക്​ കൊണ്ടുപോകും വഴിയായിരുന്നു മരണം സംഭവിച്ചത്​.​ പീന്നിട്​ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയവരുടെ പേരുകൾ ഉൾപ്പെടുത്തി വീട്ടുകാർ പൊലീസിന്​ വിശദ പരാതി നൽകി.

ബലാത്സംഗത്തിന്​ മുമ്പ്​ പെൺകുട്ടിക്ക്​ പ്രതികൾ വിഷം നിറച്ച ഇഞ്ചക്ഷൻ നൽകിയതായി സംശയമുണ്ട്​. ബലാത്സംഗത്തിൽ പെൺകുട്ടിയുടെ കാലുകളും ന​ട്ടെല്ലും തകർന്നു​. 

Tags:    
News Summary - Another Dalit Woman Dies after Being Allegedly Gang-raped in UP's Balrampur, 2 Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.