രാജ്യത്തെ മുഴുവൻ കർഷകരും തെരുവിലിറങ്ങണം, ഇതാണ് ശരിയായ സമയം -അണ്ണാ ഹസാരെ

ന്യൂഡൽഹി: ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ശക്തിപകരാൻ രാജ്യത്തെ മുഴുവൻ കർഷകരും തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് ആക്ടിവിസ്റ്റ് അണ്ണാ ഹസാരെ. ഇത് എല്ലായ്പ്പോഴും സംഭവിക്കുന്ന ഒരു സമരമല്ല. കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താനുള്ള ശരിയായ സമയമാണിത് -അണ്ണാ ഹസാരെ പറഞ്ഞു.

2017 മുതൽ മോദി സർക്കാർ തനിക്ക് കാർഷിക മേഖലയെ സംബന്ധിച്ച് നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ ഒന്നുപോലും നടപ്പാക്കിയില്ല. 2017ലും 2019ലും താൻ കേന്ദ്ര കൃഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് കത്തിലൂടെ അറിയിച്ചിരുന്നു. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും സി.എ.പി.സിക്ക് സ്വയംഭരണം നൽകണമെന്നുമുള്ള തന്‍റെ നിർദേശം നടപ്പാക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതും ‍യാഥാർഥ്യമായില്ല.

നിലവിലെ കർഷകപ്രക്ഷോഭം രാജ്യം മുഴുവൻ വ്യാപിക്കണം. സർക്കാറിന്‍റെ മൂക്കിന് നുള്ളിയാൽ വായ് തുറക്കും. എല്ലാ കർഷകരും തെരുവിലിറങ്ങണം. കർഷകരുടെ പ്രശ്നത്തിന് എല്ലാക്കാലത്തേക്കുമായി പരിഹാരം കാണണം -ഹസാരെ പറഞ്ഞു.

2011ൽ ജൻ ലോക്പാൽ ബില്ലിന് വേണ്ടി ഡൽഹിയിൽ മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചതോടെ‍യാണ് അണ്ണാ ഹസാരെ ശ്രദ്ധേയനായത്. അന്ന് രാജ്യവ്യാപക പിന്തുണ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. 

Tags:    
News Summary - Anna Hazare urges farmers take to streets in support of ongoing protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.