Posted On
date_range Updated On
date_range ഇൻസ്റ്റാഗ്രാമിൽ കാമുകി പുരുഷന്മാരെ ഫോളോ ചെയ്തു, കാമുകൻ ആത്മഹത്യ ചെയ്തു
നാഗ്പുർ: ഇൻസ്റ്റാഗ്രാമിൽ കാമുകി പുരുഷന്മാരെ ഫോളോ ചെയ്തതിന് കാമുകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. റാം നഗർ സ്വദേശിയായ രോഹൻ സിങ് കപൂർ (22) ആണ് പ്രദേശത്തെ ഒരു ദുർഗ പൂജ പന്തലിൽ വെച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. യുവതിയുമായുള്ള പ്രശ്നങ്ങൾക്ക് പുറമെ കടബാധ്യതകൾ മൂലം കപൂർ വിഷാദത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
വിഷം കഴിച്ചതിന് ശേഷം പന്തലിലുണ്ടായിരുന്ന ഒരാളോട് തന്റെ സഹോദരൻ വീർപാൽ സിംഗ് കപൂറിനെ വിവരമറിയിക്കാൻ യുവാവ് ആവശ്യപ്പെട്ടു. വീർപാൽ സ്ഥലത്തെത്തി സഹോദരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.