Posted On
date_range Updated On
date_range പണമില്ല: ജനങ്ങൾ ഗുജറാത്തിൽ ബാങ്കുകൾ ആക്രമിച്ചു
അഹമ്മദാബാദ്: പണം ലഭിക്കാത്തതിനെ തുടർന്ന് പ്രക്ഷുബ്ധരായ ജനങ്ങൾ ബാങ്കുകൾ ആക്രമിച്ചു. ഗുജറാത്തിലെ രണ്ടു ജില്ലകളിലാണ് അക്രമം നടന്നത്. സൗരാഷ്ട്രയിലെ അംറേലി ജില്ലയിൽ സമാധിയാലയിലെ എസ്.ബി.െഎ, ദെനാ ബാങ്ക് ശാഖകളാണ് ആക്രമിക്കപ്പെട്ടത്.
സുരേന്ദ്രനഗർ ജില്ലയിൽ എസ്.ബി.െഎ ശാഖകളുൾപ്പെടെ ആക്രമിക്കപ്പെട്ടു. ശനിയാഴ്ച ഉച്ചമുതൽ അവധിയിലായ ബാങ്കുകൾ പണമില്ലാത്തതിനെ തുടർന്ന് തിങ്കളാഴ്ചയും അടച്ചിട്ടതോടെ ജനങ്ങൾ പ്രകോപിതരാവുകയായിരുന്നു.
കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലിയിൽ ദേശസാൽകൃത ബാങ്കിലെ മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാരെ ജനങ്ങൾ തടഞ്ഞുവെക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. പൊലീസ് എത്തിയാണ് ഇവരെ ബാങ്കിൽ നിന്നും പുറത്തെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.