Posted On
date_range Updated On
date_range യുവതിക്ക് സുഖമില്ലാതായി; വിമാനം അടിയന്തരമായി തിരിച്ചിറക്കി
ഹൈദരാബാദ്: വനിത യാത്രക്കാരിക്ക് സുഖമില്ലാതായതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിൽ ഗന്നാവരം വിമാനത്താവളത്തിലാണ് സംഭവം.
ശനിയാഴ്ച രാവിലെ ഏഴരയോടെ ഇൻഡിഗോ വിമാനം തിരിച്ചിറക്കുകയായിരുന്നു. 'കൃഷ്ണ ജില്ലയിൽ ഗന്നാവരം വിമാനത്താവളത്തിൽ വിമാനം അടിയന്തമായി തിരിച്ചിറക്കി. 7.40ഓടെയാണ് സംഭവം. വനിത ജീവനക്കകരിക്ക് സുഖമില്ലാതാകുകയായിരുന്നു' -വിമാനത്താവള ഡയറക്ടർ മധുസൂദനൻ റാവു പറഞ്ഞു.
യുവതിയെ വിജയവാഡയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.