Posted On
date_range Updated On
date_range ത്രിവര്‍ണ ചവിട്ടി: ആമസോണ്‍ ഖേദം പ്രകടിപ്പിച്ചു
ന്യൂഡല്‍ഹി: ത്രിവര്‍ണ ചവിട്ടികള്‍ ഓണ്‍ലൈന്‍ വില്‍പനക്ക് വെച്ച നടപടിയില്‍ ആമസോണ്‍ ഖേദപ്രകടനം നടത്തി. വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ ഒരാള്‍ ട്വിറ്റര്‍വഴിയാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്ത ചവിട്ടി വില്‍പനക്ക് വെച്ചതായി അറിയിച്ചത്. ഉടന്‍ വിഷയത്തില്‍ മന്ത്രാലയം ഇടപെട്ടുവെന്നും തുടര്‍ന്ന് ആമസോണിന്‍െറ വൈസ് പ്രസിഡന്‍റ് ഖേദപ്രകടനം നടത്തി കത്ത് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍, ആമസോണ്‍ പരസ്യ ഖേദപ്രകടനം നടത്തണമെന്ന് സുഷമ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.