മീ ടു: അലോക്​ നാഥിന്​ മുൻകൂർ ജാമ്യം

ന്യൂഡൽഹി: മീ ടു ആരോപണത്തിൽ കുടുങ്ങിയ ബോളിവുഡ്​ നടൻ അലോക്​ നാഥിന്​ മുൻകൂർ ജാമ്യം. എഴുത്തുകാരിയും നിർമാതാവു മായി വിൻറ നന്ദ നൽകിയ കേസിൽ ദിൻദോഷി സെഷൻസ്​ കോടതിയാണ്​​ അലോകിന്​ മുൻകൂർ ജാമ്യം നൽകിയത്​.

2018 ഒക്​ടോബർ എട ്ടിലെ വിശദമായ ഫേസ്​ബുക്ക്​ കുറിപ്പിലാണ്​ വിൻറ നന്ദ അലോക്​ നാഥിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്​. 19 വർഷങ്ങൾക്ക്​ മുമ്പ്​ അലോക്​ നാഥ്​ പീഡിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. ഫേസ്​ബുക്കിൽ കുറിപ്പിട്ടതിന്​ പിന്നാലെ പൊലീസ്​ സ്​റ്റേഷനിലെത്തി ഇതുമായി ബന്ധപ്പെട്ട്​ പരാതി നൽകുകയും ചെയ്​തിരുന്നു. ഇതി​​​െൻറ അടിസ്ഥാനത്തിലാണ്​ അലോക്​ നാഥിനെതിരെ െഎ.പി.സി സെക്ഷൻ 376ാം വകുപ്പ്​ പ്രകാരം കേസെടുത്തത്​.

ശീതളപാനീയത്തിൽ മയക്കുമരുന്ന്​ നൽകി അലോക്​ നാഥ്​ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ്​ വിൻറ നന്ദ ഫേസ്​ബുക്ക്​ കുറിപ്പിലുടെ ആരോപിച്ചത്​. സംഭവത്തെ തുടർന്ന്​ വിൻറ നന്ദക്കെതിരെ അലോക്​ നാഥ്​ മാനനഷ്​ടകേസ്​ നൽകിയിരുന്നു.

Tags:    
News Summary - Alok Nath Granted Anticipatory Bail-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.