ആം ആദ്​മി എം.എൽ.എമാരും എം.പിമാരും ഒരു മാസത്തെ ശമ്പളം കേരളത്തിന്​ നൽകും -കെജ്​രിവാൾ

ന്യൂഡൽഹി: ആം ആദ്​മിയുടെ എല്ലാ എം.എൽ.എമാരും എം.പിമാരും മന്ത്രിമാരും അവരുടെ ഒരുമാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനത്തിന്​ നൽകുമെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. ട്വിറ്ററിലൂടെയാണ്​ കെജ്​രിവാൾ പ്രഖ്യാപനം നടത്തിയത്​. നേരത്തെ അദ്ദേഹം കേരളത്തിന്​ ഡൽഹി സർക്കാരി​​​​​െൻറ വക 10 കോടി രൂപ പ്രളയക്കെടുതിയുടെ ഭാഗമായി നൽകിയിരുന്നു. ​​

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു 25 കോടിയും ആന്ധ്ര, കർണാടക, പഞ്ചാബ്​ മുഖ്യമന്ത്രിമാർ 10 കോടി വീതവും കേരളത്തിന്​ നൽകിയിരുന്നു.

Tags:    
News Summary - All AAP MLAs, MPs and ministers donating one month salary for Kerala says kejriwal-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.