Posted On
date_range Updated On
date_range മായാവതിയുടെ വസതിയിലെത്തി നന്ദിയറിയിച്ച് അഖിലേഷ്
ലഖ്നോ: ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയെ പിന്തുണച്ച ബി.എസ്.പിക്ക് നന്ദിയറിയിക്കാൻ എസ്.പി നേതാവ് അഖിലേഷ് യാദവ് മായാവതിയുടെ വസതിയിലെത്തി. ഗോരഖ്പുരിലെയും ഫുൽപുരിലെയും വിജയത്തിന് ബി.എസ്.പിക്കും ചെറുപാർട്ടികൾക്കും നന്ദിയറിയിച്ച് നേരത്തേ അഖിലേഷ് ട്വീറ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പിലെ വിജയം കേന്ദ്ര^സംസ്ഥാന സർക്കാറുകൾക്കുള്ള താക്കീതാണ്. ജനം ഒന്നിച്ചുനിന്നാൽ ബി.ജെ.പിക്ക് മോശം ദിവസങ്ങളാണ് വരാനുള്ളതെന്നും അഖിലേഷ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.