Posted On
date_range Updated On
date_range മധ്യപ്രദേശിൽ കോൺഗ്രസിന് എസ്.പിയുടെ പിന്തുണ
ലഖ്നോ: മധ്യപ്രദേശിൽ സർക്കാർ രൂപീകരണത്തിന് കോൺഗ്രസിന് പിന്തുണ നൽകുമെന്ന് സമാജ്വാദി പാർട്ടി (എസ്.പി) അ ധ്യക്ഷനും യു.പി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.
കോൺഗ്രസിന് സമാജ്വാദി പാർട്ടി അധ്യക്ഷ മായാവതി പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് അഖിലേഷ് യാദവ് നിലപാട് വ്യക്തമാക്കിയത്.
ബി.ജെ.പിയുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കേവല ഭൂരിപക്ഷത്തിന് തൊട്ടരികെ ആകെ 230 സീറ്റിൽ 114 സീറ്റുകളുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോൺഗ്രസ് മാറി. ബി.െജ.പിക്ക് 109 സീറ്റുകൾ മാത്രമാണ് നേടാനായത്. ഇവിടെ ബി.എസ്.പിക്ക് രണ്ടും എസ്.പിക്ക് ഒരു സീറ്റുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.