രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുമെന്ന സൂചനകൾ നൽകി അക്ബറുദ്ദീൻ ഉവൈസി

ഹൈദരാബാദ്: ബിഹാറിലെ എ.ഐ.എം.ഐ.എമ്മിന്റെ വിജയത്തെ പ്രകീർത്തിച്ച് പാർട്ടി എം.എൽ.എ അക്ബറുദ്ദീൻ ഉവൈസി. ഞങ്ങളെ ബി.ജെ.പിയുടെ ബി ടീമാണെന്ന് വിളിച്ചവർക്ക് മുഖത്തേറ്റ അടിയാണ് ബിഹാറിലെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ദിവസവും എ.ഐ.എം.ഐ.എം കരുത്ത് വർധിപ്പിക്കുകയാണ്. ബിഹാർ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പുറമേ ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയേയും പിന്തുണച്ചു. വിരമിക്കുമെന്ന സൂചനയും അക്ബറുദ്ദീൻ ഉവൈസി നൽകി.

ആറ് തവണ ഞാൻ എം.എൽ.എയായി ജയിച്ചു. നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങി. ഇനി എനിക്ക് വിശ്രമമാണ് ആവശ്യം. അതാണ് എന്റെ ഒരേയൊരു ആഗ്രഹവും.സമാധാനപരമായ ഒരു ജീവിതം എനിക്ക് വേണം. കൂടുതൽ കരുത്തുള്ള ആളുകൾ എന്റെ സ്ഥാനത്തേക്ക് വരുമെന്ന പ്രത്യാശയും ​അദ്ദഹം പ്രകടിപ്പിച്ചു.

എൻ.ഡി.എ കുത്തൊഴുക്കിലും ശക്തി തെളിയിച്ച് ഉവൈസി

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വിജയമെന്ന് മഹാസഖ്യം ആക്ഷേപിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ കുത്തൊഴുക്കിനിടയിലും അഞ്ച് സീറ്റുകൾ നേടി 2020ലെ ജയം അസദുദ്ദീൻ ഉവൈസിയുടെ അഖിലേന്ത്യാ മജ് ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ നിലനിർത്തി.

2020ൽ പട്ടം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച് ആർ.ജെ.ഡിയിലേക്ക് കൂറുമാറിയവർക്കുള്ള മറുപടി കൂടിയായി എം.ഐ.എമ്മിന്റെ വൻ ഭൂരിപക്ഷത്തോടെയുള്ള അഞ്ച് സീറ്റ് നേട്ടം.

സീമാഞ്ചലിലെ അമോറിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് അഖ്തറുൽ ഈമാൻ 38,928 വോട്ടിന്റെയും ജോകിഹാട്ടിൽ മുഹമ്മദ് മുർശിദ് ആലം 28,803 വോട്ടിന്റെയും ബഹാദൂർഗഞ്ചിൽ മുഹമ്മദ് തൗസീഫ് ആലം 28,726 വോട്ടിന്റെയും കൊച്ചാദാമനിൽ മുഹമ്മദ് സർവർ ആലം 23,021 വോട്ടിന്റെയും ബായിസിയിൽ ഗുലാം സർവർ 27,251 വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

Tags:    
News Summary - Akbaruddin Owaisi hails AIMIM’s wins in Bihar, hints at retirement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.