ധ്രുവ് െലികോപ്റ്ററുകൾ നിലത്തിറക്കി വ്യോമസേന

ന്യൂ​ഡ​ൽ​ഹി: ജ​മ്മു-​ക​ശ്മീ​രി​ൽ ത​ക​ർ​ന്നു​വീ​ണ​തി​നു പി​ന്നാ​ലെ ധ്രു​വ് അ​ഡ്വാ​ൻ​സ്ഡ് ലൈ​റ്റ് ഹെ​ലി​കോ​പ്റ്റ​ർ വ്യൂ​ഹം മു​ഴു​വ​നാ​യി വ്യോ​മ​സേ​ന നി​ല​ത്തി​റ​ക്കി.

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​ണി​തെ​ന്ന് വ്യോ​മ​സേ​ന വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. വ്യാ​ഴാ​ഴ്ച ക​ശ്മീ​രി​ലെ കി​ഷ്ത്‍വാ​റി​ൽ ധ്രു​വ് ഹെ​ലി​കോ​പ്റ്റ​ർ ഇ​ടി​ച്ചി​റ​ക്കേ​ണ്ടി​വ​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ സാ​​​ങ്കേ​തി​ക വി​ദ​ഗ്ധ​ൻ മ​രി​ക്കു​ക​യും ര​ണ്ട് പൈ​ല​റ്റു​മാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വ്യോ​മ​സേ​ന​യു​ടെ കൈ​വ​ശം 70ഓ​ളം ധ്രു​വ് ഹെ​ലി​കോ​പ്റ്റ​റു​ക​ളു​ണ്ട്.

നാ​വി​ക​സേ​ന​യും തീ​ര​ദേ​ശ​സേ​ന​യും സാ​​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് മാ​ർ​ച്ചി​ൽ​ത​ന്നെ ധ്രു​വ് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ നി​ല​ത്തി​റ​ക്കി​യി​രു​ന്നു. ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച് പ​റ​ന്നു​തു​ട​ങ്ങു​ക​യും ചെ​യ്തു. 

Tags:    
News Summary - Air force has grounded Dhruva helicopters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.