Posted On
date_range Updated On
date_range എയർ മാർഷൽ അമർപ്രീത് സിങ് വ്യോമസേന മേധാവി
ന്യൂഡൽഹി: എയർ മാർഷൽ അമർപ്രീത് സിങ് പുതിയ വ്യോമസേന മേധാവിയാകും. എയർ ചീഫ് മാർഷൽ വിവേക് രാം ചൗധരി വിരമിക്കുന്ന സെപ്റ്റംബർ 30ന് ഇദ്ദേഹം ചുമതലയേൽക്കും.
അമർപ്രീത് സിങ് നിലവിൽ വ്യോമസേന ഉപമേധാവിയാണ്. 1984ൽ പൈലറ്റായി വ്യോമസേനയിൽ ചേർന്ന ഇദ്ദേഹം 40 വർഷത്തെ സേവനത്തിനിടയിൽ നിരവധി പദവികൾ വഹിച്ചു. നാഷനൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവിസസ് സ്റ്റാഫ് കോളജ്, നാഷനൽ ഡിഫൻസ് കോളജ് എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.