മംഗളൂരു -ദുബൈ എയർ ഇന്ത്യ വിമാനം കേടായി; പകരം വിമാനം പുറപ്പെട്ടത് 13 മണിക്കൂറിന് ശേഷം

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച രാത്രി 11.05ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്രത്തകരാർ കാരണം 13 മണിക്കൂർ വൈകി. ചൊവ്വാഴ്ച ഉച്ച 12.10നാണ് പകരം വിമാനം പുറപ്പെട്ടത്.

യന്ത്രത്തകരാർ കാരണം മുടങ്ങിയ IX 813 വിമാനത്തിന് പകരം തിരുവനന്തപുരത്ത് നിന്ന് മറ്റൊന്ന് എത്തിച്ചാണ് സർവിസ് നടത്തിയത്. തിങ്കളാഴ്ച യാത്ര ചെയ്യേണ്ടിയിരുന്ന 168 യാത്രക്കാരിൽ 161 പേർ ചൊവ്വാഴ്ച ബദൽ വിമാനത്താവളത്തിൽ ദുബൈയിലേക്ക് പോയി. ഏഴു പേർ യാത്ര മാറ്റി. കേടായ വിമാനം നേരെയാക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.

Tags:    
News Summary - Air India Express Flight Delayed by 13 Hours at Mangaluru Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.