ഭരണഘടനയുടെ ആമുഖം വായിച്ച്​ ഉവൈസിയുടെ പ്രതിഷേധം

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണഘടനയുടെ ആമുഖം വായിച്ച്​ പ്രതിഷേധവുമായി ഓൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലീമിൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഹൈദരാബാദിലെ ദാറുസലാമി​ലാണ്​ ഉവൈസിയുടെ പ്രതിഷേധം.

പൗരത്വ രജിസ്​റ്ററിനെതിരെയും പൗരത്വ നിയമത്തിനെതിരെയും പ്രതിഷേധിക്കുന്നവർ ത്രിവർണ്ണ പതാക വീടിന്​ മുന്നിൽ ഉയർത്തി പ്രതിഷേധിക്കണമെന്ന്​ ഉവൈസി ആവശ്യപ്പെട്ടു. ഇതിലൂടെ കരിനിയമമാണ്​ നടപ്പാക്കുന്നതെന്ന്​ ബി.ജെ.പിക്ക്​ സന്ദേശം നൽകാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദാറുസലാമിൽ നടന്ന ഉവൈസിയുടെ പ്രതിഷേധത്തിൽ ആയിരക്കണക്കിനാളുകളാണ്​ പ​ങ്കെടുത്തത്​. ജാമിഅ മിലിയ സർവകലാശാലയിൽ ​പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ലദീദയും അയിഷ റെന്നയും പരിപാടിയിൽ പ​ങ്കെടുത്തിരുന്നു.

Tags:    
News Summary - AIMIM leader Asaduddin Owaisi Protest-India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.