Posted On
date_range Updated On
date_range ബിഹാറിലും ഝാർഖണ്ഡിലും മത്സരിക്കാൻ ഉവൈസിയുടെ പാർട്ടി
കിഷൻഗഞ്ച് (ബിഹാർ): ലോക്സഭ തെരഞ്ഞെടുപ്പിൽ, മുസ്ലിം സ്വാധീനപ്രദേശമായ ബിഹാറിലെ സീമാഞ്ചൽ മേഖലയിൽ നാലു സീറ്റിൽ മത്സരിക്കുമെന്ന് മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി.
2019ൽ മത്സരിച്ച കിഷൻഗഞ്ചിനു പുറമെ, പുർണിയ, അറാരിയ, കതിഹാർ എന്നിവിടങ്ങളിലാണ് മത്സരിക്കുക. ഝാർഖണ്ഡിൽ രണ്ടോ മൂന്നോ സീറ്റുകളിൽ മത്സരിക്കാനും ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. കിഷൻഗഞ്ചിൽ കഴിഞ്ഞ തവണ 2,95,029 വോട്ടുനേടി എ.ഐ.എം.ഐ.എം സ്ഥാനാർഥി മൂന്നാമത് എത്തിയിരുന്നു. ഏതാനും ദിവസങ്ങളായി സീമാഞ്ചലിൽ പര്യടനത്തിലാണ് ഉവൈസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.