പീഡനം: നിത്യനാനന്ദയുടെ അനുയായികൾ അറസ്​റ്റിൽ

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്​ സ്വയം പ്രഖ്യാപിത ആൾ ദൈവം നിത്യാനന്ദയുടെ രണ്ട്​ അനുയായികളെ ​പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. നിത്യാനന്ദയുടെ രണ്ട്​ മാനേജർമാരെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. കേസുമായി ബന്ധപ്പെട്ട്​ ഗുജറാത്ത്​ ഹൈകോടതി നിത്യാനന്ദക്ക്​ നോട്ടീസയക്കുകയും ചെയ്​തിട്ടുണ്ട്​.

30കാരനായ ഹരിനി ചെല്ലപ്പനും 24കാരൻ റിദ്ദി രവികിരണുമാണ്​ അറസ്​റ്റിലായത്​. ഇരുവരേയും അഹമ്മദാബാദിലെ ഹിരാപൂരിലെ നിത്യാനന്ദയുടെ ആശ്രമത്തിൽ നിന്ന്​ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. കുട്ടികളുടെ പരാതിയിലാണ്​ രണ്ട്​ പേരെയും അറസ്​റ്റ്​ ചെയ്​തതെന്ന്​ പൊലീസ്​ അറിയിച്ചു.

തമിഴ്​നാട്ടിൽ നിന്നുള്ള രണ്ട്​ പെൺകുട്ടികളെ നിത്യാനന്ദയുടെ ആശ്രമത്തിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്ന പരാതിയുമായി രക്ഷിതാക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതി. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ നടപടിയുമായി പൊലീസ്​ രംഗത്തെത്തിയത്​.

Tags:    
News Summary - Ahmedabad cops arrest Nithyananda's aides-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.