Posted On
date_range Updated On
date_range പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ചു; നാസിക്കിൽ രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ഫയറിങ് പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഷെല്ലുകൾ പൊട്ടിത്തെറിച്ച് ചില്ലുകൾ ശരീരത്തിൽ തുളഞ്ഞുകയറുകയായിരുന്നു. ഗോഹിൽ വിശ്വരാജ് സിങ് (20), സൈഫത്ത് (21) എന്നീ അഗ്നിവീറുകളാണ് വിരമൃത്യുവരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും ജീവൻ വെടിഞ്ഞത്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ആർട്ടിലറി സെന്ററിൽ അഗ്നിവീറുകൾ ആയുധപരിശീലനം നടത്തുന്നതിനിടെ ഷെൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ അഗ്നിവീറുകളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചു. ഹവിൽദാർ അജിത് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേവലാലി ക്യാമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.