Posted On
date_range Updated On
date_range എന്തുകൊണ്ട് തോറ്റു; വിലയിരുത്താൻ നാളെ ബി.ജെ.പി യോഗം
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ബി.ജെ.പി യോഗം വിളിക്കുന്നു. വ്യാഴാഴ്ച ഡൽഹിയിലാണ് യോഗം നടക്ക ുക. പാർട്ടി എം.പിമാരും നേതാക്കളുമാണ് യോഗത്തിൽ പെങ്കടുക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നടക്കുന്ന യോഗത്തിൽ സംസാരിക്കും. 2019ന് ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് സ്വീകരിക്കേണ്ട തന്ത്രങ്ങൾ യോഗത്തിൽ ചർച്ചയാവും.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഭരണത്തിലുണ്ടായിരുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീഗഢ് എന്നിവിടങ്ങളിലാണ് ബി.ജെ.പി തോറ്റത്. മൂന്നിടത്തും ബി.ജെ.പിയെ തോൽപ്പിച്ച് കോൺഗ്രസ് അധികാരത്തിലെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.