Posted On
date_range Updated On
date_range ബി.ജെ.പി അംഗത്വത്തിന് പിന്നാലെ മുലായം സിങ് യാദവിന്‍റെ അനുഗ്രഹം തേടി മരുമകൾ അപർണ യാദവ്
ബി.ജെ.പിയിൽ അംഗത്വമെടുത്ത മുലായം സിങ് യാദവിന്‍റെ മരുമകൾ അപർണ ബിഷ്ത് യാദവ് ലഖ്നൗവിലെ വീട്ടിലെത്തി ഭർത്തൃപിതാവായ മുലായം സിങിന്‍റെ അനുഗ്രഹം തേടി. മുലായം സിങ് യാദവിന്‍റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രം അപർണ തന്നെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
ബി.ജെ.പി അംഗത്വമെടുത്ത് ലഖ്‌നൗവിലെ അമൗസി എയർപോർട്ടിൽ എത്തിയപ്പോൾ പാർട്ടി പ്രവർത്തകരിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചതെന്നും ഈ പ്രോത്സാഹനങ്ങൾക്ക് വളരെ നന്ദിയുണ്ടെന്നും കഴിഞ്ഞ ദിവസം അപർണ ട്വീറ്റ് ചെയ്തു.
സമാജ്‌വാദി പാർട്ടി സ്ഥാപകനായ മുലായം സിങ് യാദവിന്റെ ഇളയ മരുമകളാണ് അപർണ ബിഷ്ത് യാദവ്. കഴിഞ്ഞ ബുധനാഴ്ചയാണ് അപർണ ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെത്തി ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.