യേ ദിൽ ഹേ മുഷ്കിലും ശിവായും പാകിസ്താനിൽ റിലീസ് ചെയ്യില്ല
മുംബൈ: ബോളിവുഡ് ചിത്രങ്ങളായ 'യേ ദിൽ ഹേ മുഷ്കിലും ശിവായും' പാകിസ്താനിൽ റിലീസ് ചെയ്യില്ല. കരൺ ജോഹർ സംവിധാനം ചെയ്യുന്ന യേ ദിൽ ഹേ മുഷ്കിലിൽ രൺബീർ കബുർ െഎശ്വര്യ റായ്, അനുഷ്ക ശർമ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ്. ഇന്ത്യയിൽ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര നവനിർമാണ സേന പറഞ്ഞിരുന്നു. പിന്നീട് നടത്തിയ ചർച്ചകൾകൊടുവിലാണ് ഇന്ത്യയിൽ സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. അജയ് ദേവ്ഗൺ അഭിനയിക്കുന്ന സിനിമയാണ് ശിവായ്. ദീപാവലി റിലീസുകളായി രണ്ടു സിനിമകളും ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കെയാണ് തീരുമാനം
ഇരു രാജ്യങ്ങളും തമ്മിലുളള പ്രശ്നങ്ങളുടെ പശ്ചാതലത്തിൽ സിനിമ പാകിസ്താനിൽ റിലീസ് ചെയ്യേണ്ടെന്ന് ഫിലിം എക്സിബിറ്റേഴസും ഡിസ്റ്റിബ്യുേട്ടഴ്സും തീരുമാനിക്കുകയായിരുന്നു. ശിവായുടെ നിർമ്മാതാക്കൾ സിനിമ പാകിസ്താനിൽ റിലീസ് െചയ്യിലെന്ന് ട്വിറ്ററിലുടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.