Posted On
date_range Updated On
date_range മഹാരാഷ്ട്രയില്‍ കിണറ്റില്‍നിന്ന് ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി
മുംബൈ: മഹാരാഷ്ട്രയിലെ യവത്മലില്‍ കിണറ്റില്‍ ആയിരത്തോളം ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തി. നൈലോണ്‍ ബാഗുകളില്‍ കല്ലുകെട്ടി കയറിട്ട് താഴ്ത്തിയ നിലയിലായിരുന്നു. സായി ക്ഷേത്രത്തിന് അടുത്തുള്ള കിണർ വൃത്തിയാക്കുന്നതിനിടെയാണ് കണ്ടെത്തിയത്. മൂന്നുവര്‍ഷം മുമ്പ് തയാറാക്കിയ യഥാര്‍ഥ ആധാര്‍ കാര്‍ഡുകളാണ് ഇവയെന്ന് യവത്മല്‍ ജില്ല കലക്ടര്‍ രാജേഷ് ദേശ്മുഖ് പറഞ്ഞു. ലൊഹറ ഗ്രാമവാസികളുടേതാണ് ആധാര്‍ കാര്‍ഡുകള്‍. അന്വേഷണത്തിന് ഉത്തരവിട്ടതായി കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.