മണികണ്ഠൻ
Posted On
date_range Updated On
date_range മുൻ അണ്ണാ ഡി.എം.കെ മന്ത്രിക്കെതിരെ നടിയുടെ പീഡന പരാതി
ചെന്നൈ: മുൻ അണ്ണാ ഡി.എം.കെ മന്ത്രി എം. മണികണ്ഠനെതിരെ നടി ചാന്ദ്നി ലൈംഗിക പീഡന പരാതി നൽകി. മണികണ്ഠനൊപ്പമുള്ള പടങ്ങളും വാട്സാപ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും ശബ്ദസന്ദേശങ്ങളും സഹിതമാണ് നടി അഭിഭാഷകനുമൊത്ത് ചെന്നൈ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.
അഞ്ചുവർഷം ഒന്നിച്ചു താമസിച്ചെന്നും വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നും നടി ആരോപിച്ചു. സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നു പറഞ്ഞ്് വധഭീഷണി ഉയർന്ന സാഹചര്യത്തിലാണ് പരാതി നൽകാൻ തയാറായതെന്ന് നടി അറിയിച്ചു. അതേസമയം ആരോപണങ്ങൾ മണികണ്ഠൻ പൂർണമായും നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.