Posted On
date_range Updated On
date_range നടൻ രാഹുലും ബി.ജെ.പിയിലേക്ക്
ന്യൂഡൽഹി: ബോളിവുഡ് നടൻ രാഹുൽ റോയിയും ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി നേതാവ് വിജയ് ഗോയലിന്‍റെ സാന്നിധ്യത്തിലായിരുന്നു രാഹുലിന്‍റെ പാർട്ടി പ്രവേശനം.
പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും രാജ്യത്തെ മുന്നോട്ട് നയിക്കുകയാണെന്നും ലോകം തന്നെ ഇന്ത‍്യയെ വീക്ഷിക്കുന്ന തരത്തിൽ രാജ്യത്തെ അവർ മാറ്റി എടുത്തത് ശ്രദ്ധേയമാണെന്നും കേന്ദ്ര മന്ത്രി കൂടിയായ വിജയ് ഗോയൽ പറഞ്ഞു.
അതേസമയം തനിക്കിതൊരു അവിസ്മരണീയമായ ദിനമായിരുന്നെന്ന് രാഹുൽ റോയി മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ ചിത്രമായ ആഷിക്കിയിലെ സാൻസോൺ കി സരൂരത്ത് ഹേ ജൈസെ എന്ന് തുടങ്ങുന്ന ഗാനവും മാധ്യമങ്ങളോട് സംസാരിക്കവെ രാഹുൽ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.