കനത്ത പ്രതിഷേധത്തിനി​െട കങ്കണ മുംബൈയിൽ; വസതിയിൽ കനത്ത സുരക്ഷ

മുംബൈ: പ്രതിഷേധങ്ങൾക്കിടെ ബോളിവുഡ്​ താരം കങ്കണ റണവാത്ത്​ മുംബൈയിലെ വസതിയിൽ എത്തി. വസതിക്ക്​ പുറത്ത്​ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്​. ഹിമാചൽ പ്രദേശിൽനിന്നാണ്​ നടി മുംബൈ വിമാനത്താവളത്തിലെത്തയത്​.

കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതിഷേധക്കാർ മുദ്രാവാക്യങ്ങളുമായി വിമാനത്താവളത്തിന്​ പുറത്ത്​ തടിച്ചുകൂടിയിരുന്നു. പ്രതിഷേധം കണക്കിലെടുത്ത്​ വിമാനത്താവളത്തിൽ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. വിമാനത്താവളത്തിലെത്തിയ കങ്കണയെ പ്രത്യേക ഗേറ്റിലൂടെ വാഹനത്തിൽ പുറത്തെത്തിക്കുകയായിരുന്നു. സഹോദരി ര​ംഗോലി ചന്ദേലും സി.ആർ.പി.എഫ്​ ജവാൻമാരും കങ്കണയെ അനുഗമിച്ചു.

കങ്കണയുടെ മുംബൈയിലെ ഓഫിസ്​​ കെട്ടിടം പൊളിക്കുന്നത്​ ഹൈകോടതി സ്​റ്റേ ചെയ്​തിരുന്നു. കങ്കണയുടെ പരാതിയിൽ വിശദീകരണം നൽകാനും മുംബൈ കോർപറേഷനോട്​ കോടതി ആവശ്യ​െപ്പട്ടിട്ടുണ്ട്​. ഓഫിസ്​ കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്ന്​ ചൂണ്ടിക്കാട്ടി ബ്രിഹാൻ മുംബൈ കോർപറേഷൻ പൊളിക്കൽ നടപടി സ്വീകരിക്കുകയായിരുന്നു. ഇതേ തുടർന്ന്​ നടി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. 

Tags:    
News Summary - Actor Kangana Ranaut reaches her Mumbai residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.