Posted On
date_range Updated On
date_range 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ്: നടി ജാക്വിലിൻ ഫെർണാണ്ടസിന് ജാമ്യം
ന്യൂഡൽഹി: ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം. രണ്ട് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് സുകേഷ് ചന്ദ്രശേഖർ ഉൾപ്പടെ പ്രതിയായ 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അവർക്ക് ജാമ്യം ലഭിച്ചത്.
നവംബർ 11ന് അവരുടെ ഹരജി കോടതി പരിഗണിച്ചുവെങ്കിലും അന്തിമ ഉത്തരവ് പുറത്ത് വന്നിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച വരെ അവർക്ക് ഇടക്കാല സംരക്ഷണം നൽകിയിരുന്നു. ഇന്ന് ജാക്വലിന്റേയും ഇ.ഡിയുടെയും വാദങ്ങൾ പരിഗണിച്ചാണ് അവർക്ക് ജാമ്യം അനുവദിച്ചത്.
ജാമ്യഹരജി പരിഗണിക്കുന്നതിനിടെ ജാക്വലിനെ എന്താണ് ഇതുവരെയായിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന് കോടതി ചോദിച്ചിരുന്നു. അന്വേഷണത്തിനിടെ നടിയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന ഇ.ഡിയുടെ നിലപാടിലാണ് കോടതി വിശദീകരണം ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.