ഇന്ത്യൻ സേനാംഗങ്ങൾക്ക്​ എ.സി ജാക്കറ്റുകൾ പരിഗണനയിൽ

പനാജി: ഇന്ത്യയുടെ പ്രത്യേക സേനാംഗങ്ങൾക്ക്​ എ.സി ജാക്കറ്റുകൾ നൽകുമെന്ന്​ മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍. എ.സി ജാക്കറ്റുകൾ അവതരിപ്പിക്കുന്നതിനാവശ്യമായ പരിശോധനകൾ നടന്ന​ു​െകാണ്ടിരിക്കുകയാണെന്നും ഗോവ മുഖ്യമന്ത്രി കൂടിയായ പരീകര്‍ പറഞ്ഞു.

പ്രത്യേക സേനാംഗങ്ങൾക്ക്​ കഠിനമായ കായികാധ്വാനം ആവശ്യമാണ്​.  കായികാധ്വാനം ഇവരുടെ ശരീരം പെട്ടെന്ന്‌ ചൂടുപിടിക്കുന്നതിനും ക്ഷീണിക്കുന്നതിനും ഇടയാക്കും. ഈ അവസരത്തില്‍ എ.സി ജാക്കറ്റുകള്‍ സൈനികര്‍ക്ക് അനുവദിക്കുന്നത് കൂടുതൽ സൗകര്യപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. പനാജിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ നിര്‍മ്മിത തേജസ് എയര്‍ക്രാഫ്റ്റ് സൈന്യത്തിന് ഏറെ സഹായകമാകും, എന്നാല്‍ 3.5 ടണ്‍ ഭാരം മാത്രമേ വഹിക്കാനാവൂ എന്നതാണ് തേജസി​​െൻറ ന്യൂനത​െയന്നും അദ്ദേഹം പറഞ്ഞു. തേജസ് എയര്‍ക്രാഫ്റ്റ് ലോകത്തിലെ തന്നെ മികച്ച സൈനിക വിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - AC jackets for Indian Special Forces - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.