Posted On
date_range Updated On
date_range ആദിത്യ താക്കറെക്ക് ഭീഷണി സന്ദേശം; പ്രതി ബംഗളൂരുവിൽ പിടിയിൽ
മുംബൈ: മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി ആദിത്യ താക്കറെയെ ഭീഷണിപ്പെടുത്തിയയാളെ ബംഗളൂരുവിൽനിന്ന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. താക്കറെയെ ഭീഷണിപ്പെടുത്തിയ ജയ്സിങ് രജ്പുത് എന്നയാളെ കർണാടകയിൽ വച്ച് മുംബൈ ക്രൈംബ്രാഞ്ചിന്‍റെ സൈബർ സംഘം പിടികൂടി മുംബൈയിൽ എത്തിച്ചതായി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാൽസെ പാട്ടീൽ നിയമസഭയിൽ പറഞ്ഞു.
ഡിസംബർ എട്ടിന് ആദിത്യ താക്കറെയെ രജ്പുത് വിളിച്ചിരുന്നുവെന്നും എന്നാൽ പിന്നീടുള്ള കോൾ ലഭിച്ചില്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് പ്രതി മന്ത്രിക്ക് ഭീഷണി സന്ദേശം അയക്കുകയായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകൻകൂടിയായ ആദിത്യ താക്കറെ പരിസ്ഥിതി, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.