Posted On
date_range Updated On
date_range ഇന്ത്യക്ക് യു.കെയുടെ സഹായം; വെന്‍റിലേറ്ററുകൾ അടക്കം മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ചു
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് മെഡിക്കൽ ഉപകരണങ്ങളുടെ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് സഹായഹസ്തവുമായി യു.കെ. അത്യാസന്ന നിലയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് സഹായകമാകുന്ന മെഡിക്കൽ ഉപകരണങ്ങളാണ് യു.കെയിൽ നിന്ന് ലഭിച്ചിട്ടുള്ളത്.
100 വെന്‍റിലേറ്ററുകളും 95 ഒാക്സിജൻ കോൺസെൻട്രേറ്ററുകളും ആണ് ലഭിച്ചവ. മെഡിക്കൽ ഉപകരണങ്ങൾ വഹിച്ചു കൊണ്ടുള്ള ലുഫ്താൻസയുടെ പ്രത്യേക വിമാനം രാവിലെ ഡൽഹിയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്ക് സഹായം ലഭിച്ചിരുന്നു. അമേരിക്ക 318 ഒാക്സിജൻ കോൺസെൻട്രേറ്ററുകളും ഫ്രാൻസ് എട്ട് ഒാക്സിജൻ ഉപകരണങ്ങളും ആണ് ഇന്ത്യക്ക് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.