Posted On
date_range Updated On
date_range ഹിന്ദു യുവതിയോട് സംസാരിച്ച മുസ്ലിം യുവാവിനെ ആക്രമിച്ച കേസ്; നാലുപേർ അറസ്റ്റിൽ
മംഗളൂരു: സുഹൃത്തായ ഹിന്ദു യുവതിയോട് സംസാരിച്ച മുസ്ലിം യുവാവിനെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ഉജിരെക്ക് സമീപം സഹീർ എന്ന 22കാരനാണ് ബസിൽ മർദനത്തിനിരയായത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം.
യുവതി ബെൽത്തങ്ങാടി ഭാഗത്ത് ബസിൽനിന്ന് ഇറങ്ങുകയും സഹീർ യാത്ര തുടരുകയും ചെയ്തു. പിന്നീട് ഉജിരെയിൽ വെച്ച് ഒരു സംഘം ബസ് തടഞ്ഞുനിർത്തി സഹീറിനെ വലിച്ചിറക്കി മർദിക്കുകയായിരുന്നു. ആക്രമണത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പ്രതികൾ ബജ്റംഗ്ദൾ പ്രവർത്തകരാണെന്നാണ് വിവരം. പരിക്കേറ്റ സഹീർ ഇന്നലെ രാത്രി ആശുപത്രി വിട്ടു. നാല് പ്രതികൾക്കെതിരെയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.