Posted On
date_range Updated On
date_range മുംബൈയിൽ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത 53കാരൻ അറസ്റ്റിൽ
മുംബൈ: പടിഞ്ഞാറൻ മുംബൈയിലെ ജോഗേശ്വരിയിൽ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 53കാരൻ അറസ്റ്റിൽ. കഴിഞ്ഞദിവസമാണ് പരാതിക്കിടയായ സംഭവം നടന്നതെന്ന് ജോഗേശ്വരി പൊലീസ് അറിയിച്ചു. പെൺകുട്ടി അമ്മയോടൊപ്പം താമസിക്കുന്ന കെട്ടിടത്തിലാണ് പ്രതിയും താമസിച്ചിരുന്നത്. പെൺകുട്ടിയുടെ അമ്മ ജോലിക്ക് പോകുമ്പോൾ കുട്ടിയെ പ്രതിയുടെ വീട്ടിൽ ഏൽപ്പിക്കാറായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി സംഭവം അമ്മയോട് പറഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി കൊടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.