Posted On
date_range Updated On
date_range പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 43കാരൻ അറസ്റ്റിൽ
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടിയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെൽത്തങ്ങാടിയിലെ കെ. കേശവ്(43) ആണ് അറസ്റ്റിലായത്.
കുട്ടിയുടെ രക്ഷിതാക്കളുമായി സൗഹൃദമുള്ള പ്രതി വീട്ടിൽ സന്ദർശകനുമാണ്. മകൾ ഗർഭിണിയായ ശേഷമാണ് രക്ഷിതാക്കൾ പീഡനം അറിയുന്നത്. മാതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.