Posted On
date_range Updated On
date_range 90 വടിവാളുകളുമായി രാജസ്ഥാനിൽനിന്നുള്ള വാഹനം മഹാരാഷ്ട്രയിൽ പിടികൂടി
മുംബൈ: രാജസ്ഥാനിലെ ചിറ്റോർഗഡിൽനിന്ന് മഹാരാഷ്ട്രയിലെ ജൽനയിലേക്ക് കൊണ്ടുവരുകയായിരുന്ന 90 വടിവാളുകൾ മഹാരാഷ്ട്ര പൊലീസ് പിടികൂടി.
വ്യാഴാഴ്ച രാവിലെ മുംബൈ-ആഗ്ര ദേശീയപാതയിലാണ് വടിവാളുകൾ പിടികൂടിയത്. നാലുപേരെ അറസ്റ്റ് ചെയ്തു. ഹനുമാൻ നാമജപം, മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ ഇരു വിഭാഗങ്ങൾക്കിടയിൽ ആശങ്കകൾ നിലനിൽക്കുമ്പോഴാണ് വൻതോതിൽ വടിവാളുകൾ പിടികൂടുന്നത്.
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽനിന്ന് വടിവാളുമായി വാഹനം എത്തിയതിൽ സംശയമുന്നയിച്ച് ബി.ജെ.പി നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.