Posted On
date_range Updated On
date_range സ്വയം ചിതയൊരുക്കി തീ കൊളുത്തി 80കാരൻ പൂജാരി; പാതി കരിഞ്ഞ നിലയിൽ മൃതദേഹം
80 വയസ്സുള്ള പൂജാരി ആത്മഹത്യ ചെയ്തു. സ്വയം ചിതയൊരുക്കി അതിൽകിടന്ന് തീ കൊളുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലാണ് സംഭവം. അടുത്ത ഗ്രാമത്തിശല അമ്പലത്തിലെ പൂജാരിയായിരുന്നു വയോധികൻ. കുഹി തഹസിൽ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ആത്മാറാം മോതിരം തൗക്കർ എന്നയാളാണ് മരിച്ചത്. സമ്പന്ന കുടുംബത്തിൽ പെട്ടയാളാണ് തൗക്കർ. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല.
2006ൽ ശ്വാസനാള ശസ്‌ത്രക്രിയക്ക് വിധേയനായെങ്കിലും പൂർണമായി സുഖം പ്രാപിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.