ന്യൂഡൽഹി: വനിതാ ദിനത്തിൽ കേന്ദ്ര സർക്കാരിൻെറ ആദരവായി പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഉപയോഗിക്കാൻ നൽ കിയ അവസരം നിഷേധിച്ച് വാർത്തകളിൽ നിറഞ്ഞ മണിപ്പൂരിലെ എട്ട് വയസ്സുകാരിയായ പരിസ്ഥിതി പ്രവർത്തക കോൺഗ്രസിനെതി രെ രംഗത്ത്. ലിസിപ്രിയ കങ്കുജം എന്ന വിദ്യാർഥിയാണ് ട്വിറ്ററിൽ കോൺഗ്രസിനെയും ശശി തരൂരിനെയും വിമർശിച്ചത്. പ് രധാനമന്ത്രിയുടെ ‘ഷി ഇൻസ്പയേഴ്സ് അസ്’ എന്ന ട്വിറ്റർ ക്യാമ്പയ്നിൻെറ ഭാഗമാകാനുള്ള അവസരമായിരുന്നു ലിസിപ്ര ിയ നിഷേധിച്ചത്. ആദരിക്കുന്നതിന് പകരം തൻെറ ആവശ്യങ്ങൾ കേൾക്കാനായിരുന്നു അവൾ പറഞ്ഞത്.
സ്ത്രീശാക്തീകരണമ െന്ന പേരിലുള്ള പ്രധാനമന്ത്രിയുടെ കപട നീക്കം ധൈര്യശാലിയായ പരിസ്ഥിതി പ്രവർത്തക പൊളിച്ചടുക്കിയെന്നായിരുന്നു കോൺഗ്രസിൻെറ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ഓഫർ നിരസിച്ച ലിസിപ്രിയ ട്വിറ്റർ ക്യാമ്പയ്നേക്കാൾ പ്രധാനം അവളുടെ ആവശ്യങ്ങൾ കേൾക്കലാണെന്ന് ഓർമിപ്പിക്കുകയും ചെയ്തെന്നും കോൺഗ്രസ് അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പ്രതികരിച്ചു.
എന്നാൽ ഉടൻ തന്നെ അതിന് മറുപടിയുമായി ലിസിപ്രിയ എത്തി. എന്നോട് നിങ്ങൾക്ക് സഹതാപമാണോ..? അത് വിട്ട് കാര്യത്തിലേക്ക് വരൂ. രാജ്യസഭയിലും ലോകസഭയിലും നടക്കാനിരിക്കുന്ന സമ്മേളനങ്ങളിൽ നിങ്ങളുടെ എത്ര എം.പിമാർ എൻെറ ആവശ്യങ്ങൾ ഉന്നയിക്കും. നിങ്ങളുടെ ട്വിറ്റർ ക്യാമ്പയ്നുകളിലും തൻെറ പേര് ഉപയോഗിക്കരുതെന്ന് അവൾ പ്രതികരിച്ചു.
OK @INCIndia. You feel sympathy for me. It’s ok. Let’s comes to the point. How many of your MPs going to put up my demands in the ongoing Parliament Session both in Lok Sabha & Rajya Sabha?
— Licypriya Kangujam (@LicypriyaK) March 7, 2020
I also don’t want you to use my name just for twitter campaign? Who is listening my voice? https://t.co/ms54F9MnQt
എന്നാൽ വൈകാതെ കോൺഗ്രസ് എം.പി ശശി തരൂർ ലിസിപ്രിയയുടെ ട്വീറ്റിന് പ്രതികരണവുമായി എത്തി. നിൻെറ ശബ്ദം ഞങ്ങളുടേത് കൂടിയാണെന്ന് പറഞ്ഞ അദ്ദേഹം വായുമലിനീകരണത്തിൻെറ കാര്യത്തിൽ കോൺഗ്രസ് ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച്ചും പറഞ്ഞു. എന്നാൽ ലിസിപ്രിയക്ക് തരൂരിനോടും ചിലത് പറയാനുണ്ടായിരുന്നു.
താങ്കളുടെ സമയത്തുള്ള മറുപടിയെ അഭിനന്ദിക്കുന്നു. എന്നാൽ വായുമലിനീകരണ പോളിസിയെ കുറിച്ച് പറഞ്ഞ് എൻെറ ചോദ്യങ്ങളെ വഴിതിരിച്ചുവിടാനാണ് താങ്കൾ ശ്രമിക്കുന്നത്. നിങ്ങളുടെ അറിവിലേക്കായി ഇതാണ് എൻെറ മൂന്ന് പ്രധാനപ്പെട്ട ആവശ്യങ്ങൾ
ലിസിപ്രിയയുടെ ആവശ്യങ്ങളെ സന്തോഷത്തോടെ പിന്തുണക്കുന്നതായി തരൂർ മറുപടിയായി പറഞ്ഞു. പാർലമെൻറിൽ അത് ഉന്നയിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
. Dear Licypriya, your voice is ours too. For three years now I have been Convening a RoundTable on Air Pollution, calling for a National CleanAir Policy. @incIndia held extensive consultations on the environment prior to the 2019 election; our stand is in our manifesto. We will!
— Shashi Tharoor (@ShashiTharoor) March 7, 2020
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.