Posted On
date_range Updated On
date_range യു.പിയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ എട്ടു പേർ മരിച്ചു
ബറേലി: ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ എട്ടു പേർ മരിച്ചു. പൊള്ളലേറ്റ് മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. യു.പിയിലെ ഭോജ്പുരയിൽ ബറേലി -നൈനിറ്റാൾ ദേശീയപാതയിലാണ് അപകടം നടന്നത്. ശനിയാഴ്ച രാത്രി ഭോജ്പുര പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
ലോക്ക് തുറക്കാത്തതിനെ തുടർന്ന് തീപിടിച്ച കാറിൽ യാത്രക്കാർ കുടുങ്ങുകയായിരുന്നു. ഇതാണ് യാത്രക്കാർ പൊള്ളലേറ്റ് മരിക്കാൻ കാരണമായത്. അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്.
അപകടത്തിൽപ്പെവരെ കുറിച്ചുള്ള വിശദ വിവരങ്ങൾ രേഖരിച്ച് വരികയാണെന്ന് ബറേലി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.