എട്ട്​ പേർക്ക്​ കോവിഡ്​; രജനി ചിത്രം അണ്ണാത്തെയുടെ ഷൂട്ടിങ്​ നിർത്തി

ഹൈദരാബാദ്​: രജനീകാന്ത്​ ചിത്രം അണ്ണാത്തെയുടെ ഷൂട്ടി​ങ്​ സെറ്റിലെ എട്ട്​ പേർക്ക്​ കോവിഡ്​. തുടർന്ന്​ സിനിമയുടെ ഷൂട്ടിങ്​ നിർത്തിവെച്ചു. ഹൈദരാബാദിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിനിമയുടെ ഷൂട്ടിങ്​ പുരോഗമിക്കുകയായിരുന്നു​.

രജനീകാന്തിന്​ കോവിഡ്​ പരിശോധന നടത്തിയെന്നും നെഗറ്റീവാണ്​ ഫലമെന്നും അദ്ദേഹത്തിന്‍റെ വക്​താവ്​ അറിയിച്ചു. ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച രാവിലെയോ അദ്ദേഹം ഹൈദരാബാദിൽ നിന്ന്​ ചെന്നൈയിലേക്ക്​ മടങ്ങുമെന്നാണ്​ റിപ്പോർട്ടുകൾ. ഹൈദരാബാദിൽ ക്വാറന്‍റീനിൽ തുടരുമെന്ന വാർത്തകളും പുറത്ത്​ വരുന്നുണ്ട്​.

രജനീകാന്തിനൊപ്പം നയൻതാരയും കീർത്തി സുരേഷും അണ്ണാത്തെയിൽ വേഷമിടുന്നുണ്ട്​. ഡിസംബർ 15നാണ്​ സിനിമയുടെ ഷൂട്ടിങ്​ തുടങ്ങിയത്​. ഏകദേശം 40 ശതമാനം ഷൂട്ടിങ്​ ഇനിയും ബാക്കിയുണ്ട്​. ജനുവരി ഒന്നിന്​ പുതിയ രാഷ്​ട്രീയപാർട്ടി രൂപീകരിക്കുമെന്ന്​ രജനീകാന്ത്​ അറിയിച്ചിരുന്നു. ഷൂട്ടിങ്​ ജനുവരി 15ന്​ മുമ്പ്​ തീർത്ത്​ രാഷ്​ട്രീയത്തിൽ സജീവമാകാനായിരുന്നു രജനീകാന്തിന്‍റെ പദ്ധതി.

Latest News:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.