(Photo: India Today)
ന്യൂഡൽഹി: വീഡിയോ കോളിലെത്തിയ 71കാരൻ ഡോക്ടറെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ. ഡൽഹി സ്വദേശിയായ ഡോക്ടറിൽനിന്നും 8.6 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വീഡിയോ കോളിൽനിന്നും റെക്കോഡ് ചെയ്ത നഗ്ന വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം കൈക്കലാക്കിയത്.
വാട്‌സ്ആപ്പ് കോൾ വഴിയാണ് ഭീഷണിപ്പെടുത്തിയതെന്ന് ഡോക്ടറുടെ പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരവധി കോൾ വിവരങ്ങൾ പൊലീസ് വിശകലനം ചെയ്തു. രാജസ്ഥാനിലെ മേവാത്ത് മേഖലയിൽനിന്നാണ് കോൾ വന്നതെന്ന് ഒടുവിൽ കണ്ടെത്തി. തുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. മഹ്ഫൂസ്, ആമിർ ഖാൻ എന്നിവരാണ് അറസ്റ്റിലായത്.
പിടിയിലായവരിൽനിന്നും ഏഴ് മൊബൈൽ ഫോണുകൾ, 11 സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഡോക്ടറുടെ രണ്ട് നഗ്ന ദൃശ്യങ്ങൾ ഫോണുകളിൽനിന്ന് പൊലീസ് കണ്ടെത്തി.
ഡോക്ടറിൽനിന്നും തട്ടിയെടുത്ത പണം മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. കെ.ൈവ.സി വിവരങ്ങളൊന്നും ചേർക്കാത്ത ഈ അക്കൗണ്ടുകൾ തട്ടിപ്പ് പണം സൂക്ഷിക്കാൻ മാത്രമാണ് ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.