Posted On
date_range Updated On
date_range യു.പിയിൽ ട്രെയിൻ പാളം തെറ്റി ഏഴു മരണം
റായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ട്രെയിൻ പാളം തെറ്റി ഏഴു പേർ മരിച്ചു. 30 ലേറെ പേർക്ക് പരിക്കേറ്റു. റായ്ബറേലിയിലെ ഹർചന്ദ്പുർ റെയിൽവേ സ്റ്റേഷനു സമീപം ഇന്ന് രാവിെല ആറോടെയാണ് ട്രെയിൻ പാളം തെറ്റിയത്. പശ്ചിമ ബംഗാളിെല മാൽദയിൽ നിന്ന് ന്യുഡൽഹിയിലേക്ക് പോകുന്ന ന്യൂ ഫറാക്ക എക്സ്പ്രസിെൻറ ആറു ബോഗികളാണ് പാളം തെറ്റിയത്.
ദേശീയ ദുരന്ത നിവാരണ സേനയും വൈദ്യസംഘവും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. പരിക്കേറ്റവശര സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മുഖ്യമന്ത്രി േയാഗി ആദിത്യനാഥ് നടുക്കം രേഖപ്പെടുത്തി. ജില്ലാ മജിസ്ട്രേറ്റ്, പൊലീസ് സൂപ്രണ്ട്, ആരോഗ്യ വിഭാഗം അധികൃതർ എന്നിവരോട് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.