Posted On
date_range Updated On
date_range യു.പിയിലെ പിലിഭിത്തിൽ ബസും കാറും കൂട്ടിയിടിച്ച് ഏഴു മരണം
പിലിഭിത്ത്: ഉത്തർപ്രദേശിലെ പിലിഭിത്തിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു മരണം. 32 പേർക്ക് ഗുരുതര പരിക്ക്. പിലിഭിത്തിലെ പുരൻപൂർ ഏരിയയിലാണ് അപകടമുണ്ടായത്. മരണപ്പെട്ടവരിൽ അധികവും പിലിഭിത്തിൽ നിന്നുള്ളവരാണെന്ന് എസ്.പി ജയ് പ്രകാശ് അറിയിച്ചു.
ലക്നോയിൽ നിന്ന് പിലിഭിത്തിലേക്ക് പോവുകയായിരുന്ന ബസും പുരൻപൂരിൽ നിന്ന് വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. തലകീഴായി മറിഞ്ഞ ബസിൽ യാത്രക്കാർ കുടുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.