പേരക്കുട്ടിയെ ബലാത്സംഗം ചെയ്​ത്​ കൊന്ന വയോധികൻ അറസ്​റ്റിൽ

കൊണ്ടഗാവോൺ: ഛത്തീസ്​ഗഢിലെ കൊണ്ടഗാവോണിൽ നാലു വയസ്സുകാരിയായ ​േപരമകളെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ 60കാരനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ്​ പറഞ്ഞു. കൃത്യത്തിനു ശേഷം താൻ പിടിക്കപ്പെടുമെന്നു ഭയന്ന വയോധികൻ കുട്ടിയുടെ മൃതദേഹം ആദ്യം ഉണങ്ങിയ പുല്ലിനുള്ളിൽ ഒളിപ്പിച്ചു വെക്കുകയും പിന്നീട്​ വീടിനടുത്തുള്ള ചെളി വെള്ളത്തിലേക്ക്​ വലിച്ചെറിയുകയുമായിരുന്നു.

ജൂൺ 11ന്​ ആയിരുന്നു കേസിനാസ്​പദമായ​ സംഭവം. കളിച്ചുകൊണ്ടിരിക്കെ മകളെ കാണാതായതോടെ കുട്ടിയുടെ പിതാവ ്​ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ ഡോഗ്​ സ്​ക്വാഡി​​​​​െൻറ സഹായത്തോടെയാണ്​ പ്രതിയെ തിരിച്ചറിയുന്നത്​. 

ഏപ്രിലിൽ നലസ്​പോരയിൽ കൗമാരക്കാരിയായ പേരമകളെ ബലാത്സംഗം ചെയ്​ത 60കാരനെ അറസ്​റ്റ്​ ചെയ്​തിരുന്നു. 

Tags:    
News Summary - 60-year-old held for raping 4-yr-old granddaughter-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.