Posted On
date_range Updated On
date_range നോയിഡയിലെ ആറുപേർക്ക് കൊറോണ ഇല്ല
ന്യൂഡൽഹി: കൊറോണ ബാധിതനായ ഡൽഹി സ്വദേശിയുമായി സമ്പർക്കം പുലർത്തിയ ആറുപേർക്ക് കൊറോണ പകർന്നിട്ടില്ലെന്ന് പരിശോധന ഫലം.
കൊറോണ ബാധിച്ച വ്യക്തി പെങ്കടുത്ത ജന്മദിനാഘോഷ ചടങ്ങിൽ ഉണ്ടായിരുന്നവരാണ് ഇവർ. പങ്കെടുത്തവരിൽ കൂടുതലും വിദ്യാർഥികളായതിനാൽ നോയിഡയിലെ സ്കൂൾ അണുവിമുക്തമാക്കുന്നതിനായി കഴിഞ്ഞദിവസം അടച്ചിട്ടിരുന്നു.
പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും ഇവർ പതിനാലു ദിവസം വീട്ടിൽ നിരീക്ഷണത്തിലായിരിക്കും. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ വീണ്ടും പരിശോധനക്ക് വിധേയമാക്കും. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു. അതേസമയം സ്കൂൾ അടച്ചിടാൻ നിർദേശം നൽകിയില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.