Posted On
date_range Updated On
date_range ഇൗ വർഷം കൊല്ലപ്പെട്ടത് 132 തീവ്രവാദികൾ
ശ്രീനഗർ: ആറ് കമാൻഡർമാർ ഉൾപ്പെടെ 132 തീവ്രവാദികളെ സുരക്ഷാസേന ഈ വർഷം വധിച്ചു. ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദിയായ സബ്സർ അഹ്മദ് ബട്ട്, പിൻഗാമികളായ ലശ്കറെ ത്വയ്യിബയിലെ അബു ദുജാന, ബുർഹാൻ വാനി എന്നിവരാണ് വധിക്കപ്പെട്ടവരിൽ പ്രമുഖർ.
സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലുകളിലാണ് ഇവർ കൊല്ലപ്പെട്ടത്. 115 തീവ്രവാദികളാണ് ജൂലൈ വരെ കൊല്ലപ്പെട്ടത്. 17 പേരെ ഈ മാസമാണ് വധിച്ചത്. ലശ്കറെ ത്വയ്യിബയിലെ 38 പേരും ഹിസ്ബുൽ മുജാഹിദീനിലെ 37 പേരും അൽ ഖാഇദ ബന്ധമുള്ള മൂന്നുപേരും തിരിച്ചറിയാത്ത 54 േപരുമാണ് കൊല്ലപ്പെട്ടത്.
ഏഴ് അമർനാഥ് തീർഥാടകരെ വധിച്ച ആക്രമണത്തിനുപിന്നിൽ പ്രവർത്തിച്ച അബു ഇസ്മായീൽ അടക്കമുള്ള 12 പേരുടെ പട്ടിക തയാറാക്കി തീവ്രവാദികൾക്കായുള്ള തിരച്ചിൽ സുരക്ഷാസേന ശക്തമാക്കിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.