ജാർഖണ്ഡിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ആറുപേർ പിടിയിൽ

റാഞ്ചി: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തിനും 15നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായത്. ജാർഖണ്ഡിലെ കുന്തി ജില്ലയിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.

പെൺകുട്ടി സമീപഗ്രാമത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. വിവാഹ വീട്ടിൽ നൃത്ത പരിപാടിക്കിടെ ആൺകുട്ടികളുമായി വഴക്കുണ്ടായി. പെൺകുട്ടിക്ക് ഇവരെ മുൻപരിചയമുണ്ടായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്തുടർന്നെത്തിയ സംഘം പെൺകുട്ടിയെ ബലമായി വിജനമായ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയി കൂട്ട പീഡനത്തിനിരയാക്കുകയായിരുന്നു.

ഓടി രക്ഷപ്പെട്ട പെൺകുട്ടിയുടെ സുഹൃത്തുക്കളാണ് വിവരം രക്ഷിതാക്കളെ അറിയിച്ചത്. നാണക്കേട് ഭയന്ന് ആദ്യം പരാതി കൊടുക്കാൻ വിസമ്മതിച്ച കുടുംബം, പിന്നീട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

Tags:    
News Summary - 6 minors rape 11-year-old girl in Jharkhand's Khunti district, all held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.