Posted On
date_range Updated On
date_range ഷോർട്സ് ധരിച്ചതിന് പെൺകുട്ടികളെ ചെരിപ്പുകൊണ്ട് അടിച്ചു; ഒരു കുടുംബത്തിലെ ആറുപേർ അറസ്റ്റിൽ
പുനെ: ഷോർട്സ് ധരിച്ചതിന് പെൺകുട്ടികളെ മർദിച്ച ആറുപേർ അറസ്റ്റിലായി. സ്ത്രീ ഉൾപ്പടെ ഒരു കുടുംബത്തിലെ ആറുപേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
മാർച്ച് രണ്ടിന് കാരാടി രക്ഷാനഗർ ഏരിയയിലാണ് സംഭവമുണ്ടായത്. ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന പെൺകുട്ടികളെയാണ് ഇവർ മർദിച്ചത്. വീട്ടുടമസ്ഥയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പേയിങ് ഗസ്റ്റായി താമസിക്കുന്ന പെൺകുട്ടികൾ ഷോർട്സിട്ട് പ്രദേശത്ത് നടക്കുന്നു എന്നാരോപിച്ച് ഒരു വീട്ടിലെ ആറുപേർ വീട്ടിൽ അതിക്രമിച്ചുകയറി മർദിക്കുകയായിരുന്നു എന്ന് വീട്ടുടമസ്ഥയുടെ പരാതിയിൽ പറയുന്നു. തന്നേയും പെൺകുട്ടികളേയും അസഭ്യവാക്കുകൾ പറഞ്ഞ് അധിക്ഷേപിച്ച്, ചെരുപ്പ് കൊണ്ട് അടിക്കുകയായിരുന്നു എന്ന് പരാതിയിലുണ്ട്.
വീട്ടിൽ അതിക്രമിച്ച് കയറിയതായും വീട് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.