Posted On
date_range Updated On
date_range ഒഡീഷയിൽ മൂന്നുപേർ മുങ്ങി മരിച്ചു; മൂന്നുപേരെ കാണാതായി; അപകടം സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ
ഒഡീഷയിലെ ജെയ്പൂരിൽ ഖരസ്റോട്ട നദിയിൽ മൂന്നുപേർ മുങ്ങി മരിച്ചു. മൂന്നു പേരെ കാണാതായി. ഹോളി ആഘോഷത്തിനു പിന്നാലെ നദിയിൽ കുളിക്കാൻ പോയ സംഘത്തിലെ ആറു വിദ്യാർഥികളാണ് ഒഴുക്കിൽപെട്ടത്. മൂന്നു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
മൂന്നുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് ജില്ല അസി. ഫയർ ഓഫിസർ പൂർണ ചന്ദ്ര മറാണ്ടി പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. വെളിച്ചക്കുറവുമൂലം രാത്രി നിർത്തിവെച്ച രക്ഷാപ്രവർത്തനം, ഒഡീഷ ദുരന്തനിവാര സേനാംഗങ്ങൾ ഞായറാഴ്ച പുലർച്ചെ പുനരാരംഭിച്ചു.
കുളിക്കുന്നതിനിടെ ഒഴുക്കിയിൽപെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തിൽപെട്ടത്. സഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബാക്കിയുള്ളവരും ഒഴുക്കിൽപെടുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.