യശ്രാജി
Posted On
date_range Updated On
date_range മസ്തിഷ്ക മരണം സംഭവിച്ച മകെൻറ ആന്തരികാവയവങ്ങൾ ദാനം ചെയ്ത കുടുംബത്തിന് അഞ്ചു ലക്ഷം സഹായം
മംഗളൂരു: മസ്തിഷ്ക മരണം സംഭവിച്ച മകന്റെ ആന്തരികാവയവങ്ങൾ ദാനം ചെയ്ത കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ സഹായം ലഭിച്ചു. ഉള്ളാൾ മസ്തിക്കട്ടയിലെ ത്യാഗരാജ്-മമത കർകെരെ ദമ്പതികളുടെ മകനാണ് മസ്തിഷ്‍ക മരണം സംഭവിച്ചത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 13ന് അപകടത്തിൽ പരുക്കേറ്റ് മംഗളൂറു ഇന്ത്യാന ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ മകൻ യശ്രാജിന്(16) മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.
ഇതേത്തുടർന്ന് അവയവദാന രേഖകളിൽ ഒപ്പിട്ട് നൽകുകയായിരുന്നു. ഇതിനു പുറമെ, മുഖ്യമന്ത്രിയുടെ ഫണ്ടിന് ശ്രമിക്കാമെന്ന് വീട് സന്ദർശിച്ച യു.ടി.ഖാദർ എം.എൽ.എ കുടുംബത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.