Posted On
date_range Updated On
date_range യു.പി ലഖിംപൂർ ഖേരിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് തൊഴിലാളികൾ മരിച്ചു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പാലിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ ക്രോസിന് സമീപം ഷാജഹാൻപൂരിൽ നിന്ന് 11 തൊഴിലാളികളുമായി പോയ സൈലോ കാർ ആണ് നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിഞ്ഞത്.
അഞ്ച് തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.