Posted On
date_range Updated On
date_range ചൈനയിൽ നിന്ന് 400 ടൺ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യയിലെത്തി
ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള 400 ടൺ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യയിലെത്തി. ആർ.റ്റി-പി.സി.ആർ ടെസ്റ്റ് കിറ്റ്, റാപ ്പിഡ് ആന്‍റിബോഡി ടെസ്റ്റ്സ്, പി.പി.ഇ കിറ്റ്, തെർമോമീറ്റർ അടക്കമുള്ളവയാണ് പ്രത്യേക വിമാനത്തിൽ എത്തിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യമറിയിച്ചത്.
വരും ദിവസങ്ങളിൽ 20ൽ അധികം വിമാനങ്ങളിൽ കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. ആവശ്യം അനുസരിച്ച് കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,229 പേർക്കാണ് പുതിയതായി വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. 21,700 പേർക്ക് രോഗം സ്ഥിരീകരിച്ചു. 4,325 പേരാണ് സുഖം പ്രാപിച്ചത്. 686 പേർ മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.