മുസഫർനഗർ കലാപം: 41ൽ 40 കേസുകളിലും പ്രതികളെ വെറുതെവിട്ടു
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസഫർനഗറിൽ 2013ലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് 41 കേസു കളിൽ 40ലും പ്രതികളെ െവറുതെവിട്ടു. കൊലപാതകം, കൂട്ടബലാത്സംഗം, കലാപം സൃഷ്ടിക്കൽ തു ടങ്ങി ജാട്ട് വിഭാഗത്തിൽപ്പെട്ടർക്കെതിരെ രജിസ്റ്റർ ചെയ്ത 40 കേസുകളിലാണ് സാക്ഷി കൾ കൂറുമാറിയെന്നും തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ രണ്ടുവർഷത്തിനിടെ പ്രതികളെ കോടതി വെറുതെവിട്ടത്. ജാട്ട് വിഭാഗവും മുസ്ലിംകളും തമ്മിലുണ്ടായ കലാപത്തിൽ 65 പേർ കൊല്ലപ്പെടുകയും അരലക്ഷത്തോളം ആളുകൾ അഭയാർഥികളാകുകയും ചെയ്തിരുന്നു.
മുസഫർനഗറിലെ കവാൽ ഗ്രാമത്തിൽ ജാട്ട് വിഭാഗത്തിൽപ്പെട്ട ഗൗരവ്, സചിന് എന്നിവർ കൊല്ലപ്പെട്ട സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ മാത്രമാണ് പ്രതികളെ ശിക്ഷിച്ചത്. കേസിൽ മുസമ്മില്, മുജസിം, ഫുര്ഖാന്, നദീം, ജഹാന്ഗീര്, അഫ്സല്, ഇഖ്ബാല് എന്നിവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരിന്നു.
സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതികള്ക്കെതിരെ കുറ്റപത്രം സമര്പ്പിച്ചതെന്നും എന്നാൽ അവർ കൂറുമാറിയതിനെ തുടർന്ന് പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു എന്നുമാണ് പ്രോസിക്യൂഷൻ വാദം. അപ്പീൽ ഫയൽ ചെയ്യില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. എന്നാൽ, വെള്ളക്കടലാസിൽ പൊലീസ് തങ്ങളോട് നിർബന്ധിച്ച് ഒപ്പിടീക്കുകയായിരുന്നുെവന്ന് സാക്ഷികൾ ആരോപിച്ചു. കേസുകളിൽ ആയുധങ്ങളടക്കമുള്ള തെളിവുകളൊന്നും കോടതിയിൽ പൊലീസ് ഹാജരാക്കിയിരുന്നില്ല.
സാക്ഷികൾ കൂറുമാറിയതുമായി ബന്ധപ്പെട്ട് പൊലീസിനെ ക്രോസ് വിസ്താരം നടത്താൻ ഒരിക്കൽപോലും പ്രോസിക്യൂഷനും തയാറായില്ല. പ്രതികളെ വെറുതെ വിട്ട 40 കേസുകളിൽ 26 കേസുകൾ കലാപം സൃഷ്ടിച്ചതിനും 10 എണ്ണം കൊലപാതകത്തിനും നാല് കേസുകൾ കൂട്ട ബലാത്സംഗവുമായി ബന്ധപ്പെട്ടതുമാണ്. ഉത്തർപ്രദേശ് സർക്കാറിൽ മന്ത്രിയായ സുരേഷ് റാണ, മുന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്, ബി.ജെ.പി എം.എല്.എ സംഗീത് സോം, മുതിര്ന്ന ബി.ജെ.പി നേതാവ് ഉമേഷ് മാലിക് എന്നിവര്ക്കെതിരെ കേസുകൾ പിൻവലിക്കാൻ ജില്ലാ മജിസ്ട്രേറ്റിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കത്തയച്ചത് നേരത്തേ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.